Blog

26 Aug 2020

ചികിത്സാരംഗം സംശയാതീതമോ

പരസ്യങ്ങളുടെ പിന്നാമ്പുറങ്ങൾ നോക്കാതെ ചികിത്സ തേടുന്ന മലയാളിക്ക് വേണ്ടത് താത്കാലിക ആശ്വാസമാണ്. നമ്മുടെ അനാസ്ഥ കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിഹരിക്കാൻ കേരളത്തിന്റെ ആരോഗ്യ മേഖല എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്താൻ നമുക്കാകുന്നുണ്ടോ. ചൂഷണം ട്രെൻഡായി മാറിയ ഈ കാലത്ത് ആരോഗ്യ മേഖല അതിൽ നിന്നും എത്രത്തോളം മുക്തമാണെന്ന് തെളിയിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് ആരോഗ്യ മേഖലയിലെ വിശ്വാസമില്ലായ്‌മ സർവത്രീകമാകുകയും അതിനെ ശരിവെക്കുന്ന രീതിയിൽ ഒരേ ടെസ്റ്റിന് വ്യത്യസ്ത റിസൾട്ടുകൾ വ്യത്യസ്ത ലാബുകളിൽ നിന്ന് ലഭ്യമാവുമ്പോൾ ഇൻവെസ്റ്റിഗേഷന്റെ സുതാര്യത ഏകീകൃതമല്ലെന്ന് നമുക്ക് മനസിലാക്കാം തന്റെ രോഗവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന്റെ വിഷയത്തിലും ഉചിതമായ ചികിത്സക്കുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നതിലും രോഗികൾ പൂർണമായും സംതൃപ്തരാണെന്ന് എത്ര ഡോക്ടർമാർക്ക് അവകാശപ്പെടാൻ സാധിക്കും രോഗത്തിന്റെ കാരണങ്ങൾ ബോധ്യപ്പെടാത്തതിനാൽ ചികിത്സ തേടാൻ സാധിക്കാത്ത ആയിരക്കണക്കിന് രോഗികൾ നമുക്ക് ചുറ്റുമുണ്ട്. നാമല്ലാതെ മറ്റാര് അവർക്ക് വഴികാട്ടും.... ??? ആനുകൂല്യങ്ങളും അവകാശങ്ങളും അറിയാതെ ഉചിതമായ ചികിത്സക്ക് അന്യായമായ വില നല്കേണ്ടിവരുന്ന രോഗികളുടെ നിസ്സഹായതയും നമ്മൾ കാണുന്നതാണ്, ആരോഗ്യ മേഖലയുടെ ധാർമികത ചിലരാൽ കർന്നുതിന്നപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിലേക്കാണ് ഇവകളൊക്കെയും വിരൽ ചൂണ്ടുന്നത്. ചികിത്സക്ക് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ ഇല്ലാത്ത വിധം മൂല്യച്യുതികൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ആരോഗ്യ മേഖല, അതിനെ ശരിവെക്കുന്ന രീതിയിലുള്ള വാർത്തകൾക്കാണ് ഈ കൊറോണ കാലത്തും ഇന്ത്യയുടെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. ആരോഗ്യ മേഖലയിൽ വികസിപ്പിച്ചെടുത്ത നൂതന സംവിധാനങ്ങൾ യഥാർത്ഥത്തിൽ രോഗികൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണോ...?? ഇതൊക്കെ കൊണ്ട് അസ്ഥിരപ്പെട്ട ആരോഗ്യ മേഖലയെ സുസ്ഥിരപ്പെടുത്തൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്

Dr : P P ANTHRU (MEDICAL DIRECTOR, KURUMATHUR ARYA VIDYA SALA & CHAIRMAN MAM CHARITABLE TRUST )

KURUMATUR ARYAVAIDYASALA & NURSING HOME

Near Sir Syed College, P.O Karimbam,
Taliparamba
Kannur Dt. Kerala-670142
Ph: 04602202900
Mob: 8921519269
E-mail: kurumathuravh@gmail.com

SOCIAL MEDIA